Wednesday, January 7, 2009

കണ്യാര്‍ക്കളി


പാലക്കാട്‌ ജില്ലയിലെ അനുഷ്ഠാനനൃത്തനാടകമാണ്‌ കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ്‌ കണ്യാര്‍ക്കളി നടക്കുന്നത്‌.ദേശത്തുകളി എന്നും ഈ കലാരൂപത്തിന്‌ പേരുണ്ട്‌.ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്‌.ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ്‌ കണ്യാര്‍ക്കളി നടത്തുന്നത്‌.പന്തലിന്‌ ചില പ്രത്യേകതകളുണ്ട്‌.പന്തലിന്‌ എട്ടു കാലുകള്‍.ഒമ്പതാമത്തെ നടുക്ക്‌.ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും.ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ.

1 comment:

chithrakaran ചിത്രകാരന്‍ said...

വളരെ ഉപകാരപ്രദമായ കാര്യം. ഒരോ പടങ്ങള്‍ കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും.