തിരുവിതാംകൂറ്‍,കൊച്ചി പ്രദേശങ്ങളില്‍ പ്രചാരമുള്ള അനുഷ്ഠാനകലാരൂപമാണ് മുടിയേറ്റ്. മധ്യകേരളത്തിലും അപൂര്‍വമായി ഇത് നടന്നു വരുന്നു.ഭദ്രകാളിയുടെ കഥയാണ് മുടിയേറ്റില്‍ പറയുന്നത്. ആ കഥ കേട്ടോളു.പണ്ട് ദാനുമതി,ദാനവതി എന്നീ രണ്ട് അസുരസ്ത്രീകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു. ദാനുമതിയുടെ മകനായിരുന്നു ദാരികന്‍,ദാനവതിയുടെ മകന്‍ ദാനവേന്ദ്രനും.ഉഗ്രപരാക്രമികളായിരുന്നു രണ്ടു പേരും.കൂടുതല്‍ ശക്തികിട്ടാനായി ദാനവേന്ദ്രനും ദാരികനും ഉഗ്രതപസ് ആരംഭിച്ചു.തപസിനൊടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപെട്ടു വരം നല്‍കി.ലോകത്ത് ഒരു ശക്തിയ്ക്കും അവരെ തോല്‍പ്പിക്കാനും വധിക്കാനും കഴിയില്ല-ഇതായിരുന്നു വരം.പക്ഷേ, ഇരുവര്‍ക്കും ഒരു അബദ്ധം പറ്റി.സ്ത്രീകളുടെ കൈകള്‍ കൊണ്ട് മരിക്കാതിരിക്കാനുള്ള വരം ചോദിച്ചില്ല.വരം നേടിയതോടെ ദാരികനും ദാനവേന്ദ്രനും മഹാ അഹങ്കാരികളായി.ഭൂമി മുഴുവന്‍ കീഴ്പ്പെടുത്തി.ക്രൂരന്‍മാരായ അവരുടെ പരാക്രമം കൊണ്ടു മനുഷ്യരെല്ലാം പൊറുതിമുട്ടി.അങ്ങനെയിരിക്കെ ഒരു ദിവസം ഭൂമി സന്ദര്‍ശിക്കാന്‍ വന്ന നാരദമഹര്‍ഷി അസുരന്‍മാരുടെ ക്രൂരതകളെല്ലാം നേരില്‍ കണ്ടു.'അസുരന്‍മാരുടെ അഹങ്കാരം അവസാനിപ്പിക്കണം',നാരദന്‍ കരുതി.അതിനായി പരമശിവണ്റ്റെ സഹായം തേടാന്‍ തീരുമാനിച്ചു.അങ്ങനെ നാരദന്‍പരമശിവണ്റ്റെ വാസസ്ഥലമായ കൈലാസത്തിലെത്തി.ശിവനോട് കാര്യങ്ങളെല്ലാം പറഞ്ഞു.ദാരികനേയും ദാനവേന്ദ്രനേയും വദിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു.പക്ഷേ എന്തു ചെയ്യാം?പുരുഷന്‍മാര്‍ക്കൊന്നും രണ്ടു പേരേയും കൊല്ലാനാവില്ലല്ലോ.അതിനാല്‍ പരമശിവന്‍ അസുരന്‍മാരെ വധിക്കാന്‍ ഭദ്രകാളിയെ അയച്ചു.ഭദ്രകാളി ഭൂമിയിലെത്തി അസുരന്‍മാരുമായി യുദ്ധമാരംഭിച്ചു.അതിശക്തയായ ഭദ്രകാളിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അസുരന്‍മാര്‍ക്കായില്ല.അവര്‍ പേടിച്ചോടി.ഓടിയോടി അവര്‍ പാതാളത്തിലെത്തി.അവിടെ വെച്ച് അവരെ വധിക്കുകയും ചെയ്തു.മുടി തലയില്‍ വയ്ക്കുന്നതു കൊണ്ടാണ് മുടിയേട്ടിന് ആ പേരു കിട്ടിയത്.
Wednesday, December 31, 2008
Subscribe to:
Post Comments (Atom)
2 comments:
you can make it a little small so that others can write it for their projects and theyyam is veryyyyyyyyyyy biggggggggg
make it short !!! its good for students to do their projects etc.............
Post a Comment