പാലക്കാട് ജില്ലയിലെ അനുഷ്ഠാനനൃത്തനാടകമാണ് കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ് കണ്യാര്‍ക്കളി നടക്കുന്നത്.ദേശത്തുകളി എന്നും ഈ കലാരൂപത്തിന് പേരുണ്ട്.ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്.ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ് കണ്യാര്‍ക്കളി നടത്തുന്നത്.പന്തലിന് ചില പ്രത്യേകതകളുണ്ട്.പന്തലിന് എട്ടു കാലുകള്‍.ഒമ്പതാമത്തെ നടുക്ക്.ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും.ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ.
Wednesday, January 7, 2009
Subscribe to:
Post Comments (Atom)
1 comment:
വളരെ ഉപകാരപ്രദമായ കാര്യം. ഒരോ പടങ്ങള്‍ കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും.
Post a Comment