ഗന്ധര്‍വന്‍മാരെ പ്രീതിപ്പെടുത്താന്‍ നടത്തിപ്പോരുന്ന കലാരൂപമാണിത്.ക്ഷേത്രങ്ങളില്‍ വച്ചാണ് ഗന്ധര്‍വന്‍ തുള്ളല്‍ നടത്തുന്നത്.വിവാഹപ്രായമായ പെണ്‍കുട്ടികളെ ഗന്ധര്‍വന്‍മാര്‍ ബാധിക്കുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ കലാരൂപം ഉണ്ടായത്.പ്രത്യേകം കെട്ടിപ്പൊക്കിയ പന്തലിലാണ് ഗന്ധര്‍വന്‍ തുള്ളല്‍ നടക്കുക.പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട് ഗന്ധര്‍വന്‍മാരുടെ ചിത്രങ്ങള്‍ വരയ്ക്കും.അതിനുശേഷം ഗന്ധര്‍വന്‍മാരെ സ്തുതിക്കുന്ന പാട്ടുകളാണ്.ചിലര്‍ ഗന്ധര്‍വന്‍മാരുടെ വേഷം ധരിച്ചു നൃത്തം ചെയ്യും. പന്തം ഉഴിയുന്ന ചടങ്ങും ഗന്ധര്‍വന്‍ തുള്ളലിലുണ്ട്.
Saturday, January 10, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment