കൂത്ത് എന്ന വാക്കിന് അഭിനയം എന്നാണര്‍ഥം.ഇതില്‍ സംഭാഷണത്തിനാണ് പ്രാധാന്യം.സംസ്കൃത പ്രബന്ധങ്ങളെ ആധാരമാക്കി അവതരിപ്പിക്കുന്നതിനാല്‍ 'പ്രബന്ധക്കൂത്ത്' എന്നും ഇതിന് പേരുണ്ട്.ഹാസ്യമില്ലെങ്കില്‍ കൂത്തില്ല.ഇവ തമ്മില്‍ അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.സന്ദര്‍ഭോചിതമായി തമാശ പറയുന്നകാര്യത്തില്‍ ചാക്യാന്‍മാര്‍ പണ്ടേ പ്രസിദ്ധരാണ്.കൂടിയാട്ടം കലാകാരന്‍മാര്‍ കൂത്ത് അവതരിപ്പിക്കാനും കഴിവുള്ളവരാണ്.എന്നാല്‍ കൂത്ത് അവതരിപ്പിക്കുന്ന എല്ലാവരും കൂടിയാട്ടം അവതരിപ്പിക്കാന്‍ കഴിവുള്ളവരല്ല.കൂടിയാട്ടത്തിലെ ഹാസ്യകഥാപാത്രമാണ് വിദൂഷകന്‍.ചാക്യാര്‍ കൂത്തിലെ നടണ്റ്റെ വേഷവും വിദൂഷകണ്റ്റെ വേഷവും ഒന്നുതന്നെ.കൂടിയാട്ടത്തിലെ വിദൂഷകന്‍ സരസഭാഷയില്‍ ശ്ളോകങ്ങള്‍ ചൊല്ലി വിഷയമവതരിപ്പിക്കും.മലയാളശ്ളോകങ്ങളും ഇതിനുപയോഗിക്കാറുണ്ട്.കൂത്ത് നടക്കുന്നതിനു മുമ്പായി നമ്പ്യാര്‍ മിഴാവു കൊട്ടുന്നു.കാണികളെ കൂത്ത് തുടങ്ങാറായി എന്നറിയിക്കാനാണിത്.നടന്‍ രംഗത്തുവന്നാല്‍ 'ചാരി' എന്ന പേരിലുള്ള നൃത്തഭേദങ്ങള്‍ അവതരിപ്പിക്കുകയായി.അതിനുശേഷം നടന്‍ 'വിദൂഷകസ്തോഭം' അഭിനയിക്കുന്നു.കവിള്‍ വീര്‍പ്പിച്ച് പിടിക്കുക.പൂണൂല്‍ തേയ്ക്കുക, കുടുമ പിരിക്കുക, രണ്ടാം മുണ്ട് പിഴിഞ്ഞുവീശുക,വെറ്റില ചവയ്ക്കുന്നതായി നടിക്കുക-ഇവയെല്ലാം ചേര്‍ന്നതാണ് വിദൂഷകസ്തോഭം.ശരീരിക ശുദ്ധി വരുത്തുക എന്ന് സങ്കല്‌പ്പിച്ചാണ് ഇങ്ങനെ അഭിനയിക്കുന്നത്.
Saturday, January 10, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment