Saturday, January 10, 2009

കഥകളി


നൃത്തവും സംഗീതവും അഭിനയവുമെല്ലാം പ്രധാനമാണ്‌ കഥകളിയില്‍.ദേവന്‍മാരും മനുഷ്യരും അസുരന്‍മാരുമൊക്കെ കഥകളിയിലെ കഥാപാത്രങ്ങളാണ്‌.കഥകളി തുടങ്ങുന്നതിനു മുമ്പ്‌ കേളികൊട്ടു നടത്തും.അതിനുശേഷം പുറപ്പാട്‌.പുറപ്പാടില്‍ പ്രാധാന്യം നൃത്തത്തിനാണ്‌.മഹാഭാരതത്തിലെയും രാമായണത്തുലെയും കഥകളാണ്‌ കഥകളിക്കുപയോഗിക്കുന്നത്‌.എന്നാല്‍ ഇക്കാലത്ത്‌ പ്രശ്സ്തമായ കവിതകളില്‍ നിന്നും ഇംഗ്ളീഷ്‌ നാടകങ്ങളില്‍ നിന്നും കഥകളിക്കു കഥകള്‍ സ്വീകരിക്കാറുണ്ട്‌.ഉദാഹരണത്തിന്‌ 'കിംഗ്‌ ലിയര്‍'എന്ന ലോകപ്രശസ്തനാടകം കഥകളിയായി ഷേക്സ്പിയറുടെ ഗ്ളോബ്‌ തിയേറ്ററില്‍ അവതരിപ്പിച്ചിരുന്നു.'കലകളുടെ രാജാവ്‌' എന്നു വിശേഷിപ്പിക്കാവുന്ന കലയാണ്‌ കഥകളി.'രാജാക്കന്‍മാരുടെ കലയാണ്‌ കഥകളി' എന്നും പറയാം.കാരണം,രാജാക്കന്‍മാരാണ്‌ ഈ കലയെ വളര്‍ത്തിയത്‌.കഥകളി അവതരിപ്പിക്കാനുള്ള ആട്ടക്കഥകള്‍ പല രാജാക്കന്‍മാരും എഴുതിയിട്ടുണ്ട്‌.ഈ കലയെ പരിഷ്കരിച്ചതിലും അവര്‍ക്കു കാര്യമായ പങ്കുണ്ട്‌.രാമനാട്ടത്തിണ്റ്റെ പരിഷ്കൃതരൂപമാണ്‌ ഇന്നത്തെ കഥകളി.രാമനാട്ടത്തിണ്റ്റെ ഉപജ്ഞാതാവ്‌ കൊട്ടാരക്കര തമ്പുരാനായിരുന്നു.ഈ കലയെ പരിഷ്കരിച്ചതാകട്ടെ ഉത്തരകേരളത്തിലെ വെട്ടത്തുരാജാവും.

2 comments:

Anonymous said...

nice very nice

Anonymous said...

it's wonderful