ദാരികവധത്തിനുശേഷം രക്തദാഹം തീരാത്ത കാളി കലിതുള്ളി നിന്നു.മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്ക് പറഞ്ഞയച്ചു.ഗരുഡന്‍ നൃത്തം ചെയ്തു കാളിയുടെ കോപം അടക്കാന്‍ ശ്രമിച്ചു.ഗരുഡണ്റ്റെ ഏതാനും തുള്ളി രക്തം കിട്ടിയപ്പോഴാണ് കാളിയുടെ കോപം ശമിച്ചത്-ഗരുഡന്‍ തൂക്കം എന്ന കലാരൂപത്തിന് പശ്ചാത്തലമായ കഥയാണിത്.ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്.'തൂക്കം','വില്ലില്‍ തൂക്കം എന്നും പേരുണ്ട്.ഭദ്രകാളി പ്രീതിയാണ് ലക്ഷ്യം.ചുണ്ടും ചിറകുമൊക്കെ വച്ചുകെട്ടിയ വേഷക്കാരെ തൂക്കക്കാരെന്നാണു പറയുക.നൃത്തം കഴിഞ്ഞു തൂക്കക്കാരന്‍ തൂക്കച്ചാടില്‍കയറും.പിന്നെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് രക്തം ദേവിക്ക് സമര്‍പ്പിക്കും.ഗരുഡന്‍ തൂക്കവുമായി സാദൃശ്യമുണ്ട് 'ഗരുഡന്‍ പറവയ്ക്ക്'.ഈ കലാരൂപത്തിന് ഗരുഡന്‍ പയറ്റ് എന്നും പേരുണ്ട്.ആണ്‍കുട്ടികളാണ് ഗരുഡന്‍പറവ്യ്ക്ക് വേഷം കെട്ടുന്നത്.
Friday, January 9, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment