Sunday, January 25, 2009

കൃഷ്ണനാട്ടം


AD പതിനാറാം നൂറ്റണ്ടിണ്റ്റെ തുടക്കത്തിലാണ്‌ കൃഷ്ണനാട്ടം ഉണ്ടായത്‌.കൃഷ്ണനാട്ടക്കാര്‍ രംഗത്ത്‌ അവതരിപ്പിക്കുന്നത്‌ ശ്രീകൃഷ്ണണ്റ്റെ കഥയാണ്‌.'കൃഷ്ണഗീതി' എന്ന കൃതിയെ ആസ്പദമാക്കിയാണ്‌ ഈ അവതരണം.കോഴിക്കോട്‌ സാമൂതിരിരാജകുടുംബാംഗമായിരുന്നു മാനദേവന്‍.അദ്ദേഹമാണ്‌ കൃഷ്ണഗീതിയുടെ കര്‍ത്താവ്‌.ഈ കൃതി എഴുതുവാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കിയത്‌ മേല്‌പത്തൂരിണ്റ്റെ നാരായണീയവും ജയദേവണ്റ്റെ ഗീതഗോവിന്ദവുമാണ്‌.ഈ രണ്ടു കൃതികളും ശ്രീകൃഷ്ണനെക്കുറിച്ചുള്ളതുതന്നെ.മനോഹരമായ കലാരൂപമായി കൃഷ്ണനാട്ടത്തെ കൊണ്ടുവന്നതും മാനദേവന്‍ തന്നെയാണ്‌.

2 comments:

Anonymous said...

anike eshtappetu

thejas said...

eniku eshtappettu