Saturday, January 24, 2009

മോഹിനിയാട്ടം


'മോഹിനി' എന്ന വാക്കിണ്റ്റെ അര്‍ത്ഥം സുന്ദരി എന്നാണ്‌.സുന്ദരിയുടെ നൃത്തം മോഹിനിയാട്ടം.AD പതിനാറാംനൂറ്റാണ്ടിലാണ്‌ ഈ നൃത്തരൂപമുണ്ടായതെന്നു പറയപ്പെടുന്നു.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണന്‍ നുമ്പൂതിരിയുടെ വ്യവഹാരമാല എന്ന പുസ്തകത്തിലാണ്‌ മോഹിനിയാട്ടം എന്ന വാക്ക്‌ ആദ്യമായി കണ്ടെത്തിയത്‌.മോഹിനിയാട്ടമെന്ന പേര്‌ ആരു കൊടുത്തുവെന്നത്‌ തര്‍ക്ക വിഷയമാണ്‌.തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാളാണെന്നു പറയപ്പെടുന്നു.സ്വാതിതിരുനാളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്‌.താണ്ഡവം,ലാസ്യം എന്ന് രണ്ടായി നൃത്തത്തെ തരം തിരിച്ചിരിക്കുന്നു.ഇതില്‍, ലാസ്യസമ്പ്രദായത്തിലുള്ളതാണ്‌ മോഹിനിയാട്ടം.ലളിതവും സുന്ദരവുമാണ്‌ മോഹിനിയാട്ടത്തിണ്റ്റെ വേഷം.നര്‍ത്തകി ദേവവധുവായിട്ടാണ്‌ അണിഞ്ഞൊരുങ്ങുന്നത്‌.

No comments: