Wednesday, January 14, 2009

കോല്‍ക്കളി


കോലടിക്കളി,കമ്പടിക്കളി,കോലുകളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന കലാരൂപമാണ്‌ കോല്‍ക്കളി.മുസ്ളീംകളും ഹിന്ദുക്കളും ക്ര്യ്സ്ത്യാനികളും കോല്‍ക്കളി നടത്താറുണ്ട്‌.കോലക്കളിയുടെ ഉത്ഭവത്തെപ്പറ്റി ഹിന്ദുക്കള്‍ക്കിടയില്‍ പല ഐതിഹ്യങ്ങളുമുണ്ട്‌.യാദവരുടെ വിനോദമായിരുന്നത്രേ കോല്‍ക്കളി.കൌരവരുടേയും പാണ്ഡവരുടേയും ഗുരുവായിരുന്ന ദ്രോണാചാര്യരാണ്‌ ഈ കലാരൂപം സംവിധാനം ചെയ്തതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്‌.ദ്രോണാചാര്യര്‍ പിന്നീട്‌ പാണ്ഡവരേയും കൌരവരേയും കൊല്‍ക്കളി പടിപ്പിച്ചുവെന്നാണ്‌ വിശ്വാസം.ചിലങ്കിയിട്ടതോ ചിലങ്ക ഇടാത്തതോ ആയ കമ്പുകളാണ്‌ കോല്‍ക്കളിയില്‍ ഉപയോഗിക്കുന്നത്‌.ചുറ്റിക്കോല്‍,തെറ്റിക്കോല്‍,ഇരുന്നുകളി,തടുത്തുകളി,താളക്കളി എന്നിങ്ങനെ അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയുണ്ടത്രേ! ഒാരോ കളിക്കും പ്രത്യേക താളമാണ്‌.കളിക്കാര്‍,താളം വായ്ത്താരി പഠച്ചിരിക്കുകയും വേണം.നല്ല പരിശീലനം വേണ്ടകളിയാണ്‌ കോല്‍ക്കളി.കോല്‍ക്കളിയില്‍ രണ്ടു തരം കളിക്കാരുണ്ട്‌.അകംകളിക്കാരും പുറംകളിക്കാരും.ചിലപ്പോള്‍ അവര്‍ പരസ്പരം സ്ഥനം മാറിയും കളിക്കും.'കോര്‍ക്കല്‍' എന്നാണ്‌ ഇതിനു പേര്‌.കലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാലേ കോല്‍ക്കളി വിജയിക്കുകയുള്ളൂ.

3 comments:

ഒരു മലയാളൻ said...

arjun i am syed sabith doing a project based kolkkali u can suggest some text to my mail sydsbt@gmail.com

ഒരു മലയാളൻ said...

arjun i am syed sabith doing a project based kolkkali u can suggest some text to my mail sydsbt@gmail.com

ഒരു മലയാളൻ said...

arjun i am syed sabith doing a project based kolkkali u can suggest some text to my mail sydsbt@gmail.com