Thursday, January 15, 2009

വേലകളി


ക്ഷിണകേരളത്തില്‍ പ്രചാരമുള്ള അനുഷ്ഠാനപരമായ ആയോധനകലയാണ്‌ വേലകളി.യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ്‌ ഇത്‌ അവതരിപ്പികുന്നത്‌.കുരുക്ഷേത്ര യുദ്ധത്തെ ഒാര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ്‌ വേലകളി നടക്കാറ്‌.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്‌.മദ്ദളം,ഇലത്താളം,തപ്പ്‌,കുറുംകുഴല്‍,കൊമ്പ്‌ എന്നീ വാദ്യോപകരണങ്ങളാണ്‌ വേലകളിയില്‍ ഉപയോഗിക്കുന്നത്‌.

1 comment:

ഭൂമിപുത്രി said...

‘വേലകളിയുടെ ചോട് വെച്ച്
ചൂളവും കുത്തി
വേണാടൻ തെന്നലലസം
പടികടന്നെത്തി..’
ഒരു പഴയ പാട്ടോർത്തു.
‘നെന്മാറവേല’ കേട്ടിട്ടില്ലെ?