വടക്കേ മലബാറിലെ മുസ്ളീങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമുള്ള ഒരു നാടന്‍ കലാരൂപമാണ് ഒപ്പന.പല വിശേഷാവസരങ്ങളിലും ഒപ്പന നടക്കാറുണ്ട്.എങ്കിലും അത് കൂടുതലായി കണ്ടു വരുന്നത് വിവാഹാഘോഷങ്ങളിലാണ്.'അഫ്ന'എന്ന അറബി പദത്തില്‍ നിന്നാണ് ഒപ്പന എന്ന വാക്കുണ്ടായതെന്ന് ചില പണ്ഡിതന്മാറ് വാദിക്കുന്നു.രണ്ടു കൈകള്‍ നീട്ടിപ്പിടിച്ച് കൈപ്പടങ്ങള്‍ ചേറ്ത്തുവെയ്ക്കുന്നതിനേയാണ് അഫ്ന എന്നു പറയുന്നത്.മാപ്പിളപ്പാട്ട് സാഹിത്യത്തിലെ ഒരു ഇശലിണ്റ്റെ അഥവാ രീതിയുടെ പേരാണ് ഒപ്പനെയെന്നും പറയപ്പെടുന്നു.വിവാഹത്തിന് മണവാട്ടിയെ തോഴിമാറ് അണിയിച്ചൊരുക്കി പന്തലിലെ പീഠത്തില്‍ ഇരുത്തുന്നതോടെയാണ് ഒപ്പന തുടങ്ങുക.മണവാട്ടിക്കു ചുറ്റും നിന്നുകൊണ്ടും ഇരുന്നുകൊണ്ടും തോഴിമാര് പാടികളിക്കുന്നതാണ് ഒപ്പനയുടെ സമ്പ്രദായം ഒരാള്‍ മുന്‍പാട്ടു പാടുമ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റുപാടും.ഒപ്പന ചായല്‍,ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികളുണ്ട്.ചായല്‍ പാടുമ്പോള്‍ കൈകൊട്ടി താളം പിടിക്കുകയില്ല.മുറുക്കം പാടുമ്പോല്‍ മാത്രമേ താളം പിടിക്കുകയുള്ളു.ചായലില്‍ തുടങ്ങി ചായലില്‍ തന്നെ ഒപ്പന അവസാനിക്കും.പുരുഷന്മാറ്ക്കും പ്രത്യേകം ഒപ്പനക്കളിയുണ്ട്.മണവാളന് മണവാട്ടിയുടെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയില്‍ വച്ചോ കൂട്ടുകാര്‍ അയാള്‍ക്കു ചുറ്റും പാടിക്കളിക്കുനതാണ് പുരുഷന്മാരുടെ ഒപ്പന.മാപ്പിളപ്പാട്ടുകളാണ് സാധാരണ ഒപ്പനയ്ക്ക് പാടുന്നത്.ഒപ്പനയിലെ വേഷവിധാനങ്ങളും ആഭരണങ്ങളും പല നാട്ടിലും പല രീതിയിലാണ്.മുസ്ളീങ്ങള്‍ക്കിടയില്‍ നില നില്ക്കുന്ന മറ്റൊരു കലാരൂപമാണ് കോല്‍ക്കളി.അറയ്ക്കല്‍ രാജാവിണ്റ്റെ സ്ഥാനാരോഹണത്തിനാണ് ആദ്യമായി കോല്‍ക്കളി അവതരിപ്പിച്ചതെന്നു പറയപ്പെടുന്നു.പഠിക്കാന്‍ വളരെ വിഷമം പിടിച്ച ഒരു കലാരൂപമാണിത്.അറേബ്യയിലെ കലാരൂപമാണ് ദഫ്മുട്ട്.പിന്നീട് ഇത് കേരളത്തിലും പ്രചാരത്തിലായി.ഇതിന് ദഫ്മുട്ടിക്കളി എന്നും പേരുണ്ട്.മരം ഏതാണ്ട് രണ്ടടി വ്യാസത്തില്‍ കുഴിച്ചെടുത്ത് ഒരുഭാഗം മാത്രം തോലുകൊണ്ട് പൊതിഞ്ഞ വാദ്യോപകരണമാണ് ദഫ്. ഈയടുത്തകാലത്തായി സ്ത്രീകളും ദഫ്മുട്ട് അവതരിപ്പിക്കാറുണ്ട്.
Sunday, January 4, 2009
Subscribe to:
Post Comments (Atom)
1 comment:
Good Informations
Post a Comment