Monday, January 5, 2009
കുട്ടിച്ചാത്തന്‍ കളം
മധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാനകലയാണ് കുട്ടിച്ചാത്തന്‍ കളം.ഇതിന് കുട്ടിച്ചാത്തനാട്ടം എന്നും പേരുണ്ട്.ആദ്യം വര്‍ണപ്പൊടികൊണ്ടു കുട്ടിച്ചാത്തണ്റ്റെ കളംവരയ്ക്കും.അതിനുശേഷം ഒരാള്‍ കുട്ടിച്ചാത്തനായി മാറുന്നത് സങ്കല്‌പിച്ചു നൃത്തം ചെയ്യും.കൈയില്‍ വാള്‍ ഉണ്ടായിരിക്കും.തുള്ളുന്ന ആള്‍ക്ക് പ്രത്യേക ഉടയാടകളും ആഭരണങ്ങളുമുണ്ട്.ചെണ്ടയാണു പ്രധാന വാദ്യം.നൃത്തത്തിനിടെ തുള്ളുന്ന ആള്‍ കോഴിയെ അറുത്തു ചോരകുടിക്കുന്ന പതിവുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ചാത്തനേറ്: ആരെടാ ഇവിടെ ന്നെ കളത്തിലാക്കാന്‍???
Post a Comment