"കൊല്ലുക, അല്ലെങ്കില്‍ മരിക്കുക!"
ഈ മുദ്രാവാക്യവുമായി പടക്കളത്തിലിറങ്ങിയ വീരന്‍മാരായിരുന്നു ചാവേറുകള്‍. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ കേരളത്തിലെ രാജാക്കന്‍മാര്‍ക്ക് ചാവേര്‍പ്പടയുണ്ടായിരുന്നു. വള്ളുവക്കോനാതിരിയുടെ ചാവേര്‍പ്പടയാണ് അതില്‍ ഏറ്റവും പ്രശസ്തം. അതിശക്തരായ സാമൂതിരിമാരുടെ തലയായിരുന്നു ഈ ചാവേറുകളുടെ ലക്ഷ്യം!.ചരിത്രത്തില്‍ പലയിടത്തും ചാവേറുകളെപ്പറ്റി പറയുന്നുണ്ടു. ജപ്പാനിലെ സാമുറായികളും മറ്റും ഒരര്‍ഥത്തില്‍ചാവേരുകള്‍ തന്നെയായിരുന്നു. ആധുനിക കാലത്തും ചാവേറുകള്‍ ചരിത്രത്തില്‍ നിറഞ്ഞു നിന്നു. സ്റ്റാലിണ്റ്റെ സോവിയറ്റ് റഷ്യയിലും ഹിറ്റ്ലറുടെ ജര്‍മനിയിലുമൊക്കെ ഗവണ്‍മണ്റ്റ് തന്നെ ചാവേറുകളെ തീറ്റിപ്പോറ്റിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇവരുടെ ജോലി. ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ. പോലുള്ള പല സംഘടനയ്ക്കും ഇന്നും ചാവേര്‍വിഭാഗങ്ങളുണ്ട്. കേരളത്തിലെ ചാവേറുകളുടെ വീര്യം വെളിവാക്കിയിരുന്ന അവസരമായിരുന്നു മാമാങ്കം. കേരളചരിത്രത്തിലെ ഏറ്റവും വലിയ ആ ഉത്സവത്തെക്കുറിച്ചാണ് ഈ പോസ്റ്റില്‍ പറയുന്നതു.More