സംഗീതനാടകം പോലുള്ള ഗ്രാമീണകലാരൂപമാണ് കുറത്തിയാട്ടം.തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിന് വക ഭേദങ്ങളുണ്ട്.കുറത്തി,കുറവന്‍,നാട്ടുപ്രമാണി,വൃദ്ധന്‍ തുടങ്ങിയവരാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാനകഥാപാത്രങ്ങള്‍.തൃശൂര്‍പൂരത്തിന് പോകുന്ന കുറവനും കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പിരിയുന്നു.പരസ്പരം അന്വേഷിച്ചു നടക്കുന്നു.അവസാനം കണ്ടുമുട്ടുന്നു.ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ.തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി,കുറുവന്‍,മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം.പാര്‍വതിയേയും മഹാലക്ഷ്മിയേയും പ്രതിനിധീകരിക്കുന്ന കുറത്തിവേഷങ്ങള്‍ രംഗത്തു വന്ന് ഭര്‍ത്താക്കന്‍മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണ്.
Monday, January 12, 2009
Subscribe to:
Post Comments (Atom)
1 comment:
fantastic plz add more photos and info
Post a Comment