Thursday, January 1, 2009

പടയണി


ദാരികനെ വധിച്ച കാളിയുടെ കഥയുമായി ബന്ധപ്പെട്ടതാണ്‌ പടയണിയിലെ കഥ.ദാരികണ്റ്റെ തലയുമായി ഭദ്രകാളി നേരേ പോയത്‌ ശിവസന്നിധിയിലേക്കാണ്‌.കോപം കൊണ്ട്‌ ജ്വലിച്ചു നില്‍ക്കുന്ന കാളിയെ ശാന്തയാക്കണമല്ലോ.ദേവകള്‍ കിണഞ്ഞു പരിശ്രമിച്ചു;ഒരു രക്ഷയുമില്ല.കോപം ശമിച്ചില്ലെങ്കില്‍ മൂന്നു ലോകങ്ങളും വെന്ത്‌ വെണ്ണീറായതു തന്നെ! ലോകം നശിക്കാന്‍ പോവുകയാണെന്നു മനസ്സിലാക്കിയ സുബ്രഹ്മണ്യന്‍ പരമശിവനോട്‌ ഒരു വിദ്യ പറഞ്ഞു:"ഭദ്രകാളിയുടെ ഭീകരരൂപം പോലെ ചില കോലങ്ങള്‍ ഉണ്ടാക്കുക.അതു കാണിച്ചാല്‍ ദേവിയുടെ കോപം ശമിക്കും." സുബ്രഹ്മണ്യന്‍ പറഞ്ഞത്‌ ഒന്നു പരീക്ഷിക്കാന്‍ തന്നെ പരമശിവന്‍ തീരുമാനിച്ചു.ശിവനും ദേവകളും ഭൂതഗണവുമൊക്കെ ശരീരത്ത്‌ പല കോലങ്ങളും വെച്ചുകെട്ടി.നല്ല രസികന്‍ കോലങ്ങള്‍;ചിലത്‌ തീ തുപ്പുന്നു,ചിലത്‌ ആനയെ പോലെ,സിംഹത്തെ പോലെ,പക്ഷിയെപ്പോലെ.പിന്നെ എല്ലാവരും ചേര്‍ന്ന്‌ തുള്ളാന്‍ തുടങ്ങി.കോലങ്ങള്‍ കണ്ടതോടെ ദേവിയുടെ കോപമടങ്ങി.മാത്രമല്ല,ദേവി പൊട്ടിച്ചിരിക്കാനും തുടങ്ങി.ഭദ്രകാളിയുടെ കോപം ശമിപ്പിക്കാന്‍ അന്നു നടത്തിയ കോലംതുള്ളലിണ്റ്റെ സ്മരണയാണത്രേ പടയണി.പ്രധാനമായും മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള ഈ കലാരൂപത്തിന്‌ 'പടേനി' എന്നും പറയാറുണ്ട്‌.കടമ്മനിട്ടക്കാവിലെ പടയണി ഏറെ പ്രശസ്തമാണ്‌.

3 comments:

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Rejeesh Sanathanan said...

നന്ദി...ഈ വിലപ്പെട്ട വിവരത്തിന്

Anonymous said...

i love you