Sunday, October 5, 2008

തോറ്റം

തെയ്യത്തിന്‌ തലേന്ന് കോലക്കാരന്‍ ചെറിയ തോതില്‍ വേഷണിഞ്ഞ്‌ കെട്ടുന്ന കോലങ്ങളാണ്‌ തോറ്റം എന്നറിയപ്പെടുന്നത്‌.തെയ്യങ്ങളുടെ ചെറിയ പതിപ്പാണിത്‌.കാവുകള്‍ക്കു മുന്നില്‍ വച്ച്‌ എവര്‍ തോറ്റമ്പാട്ടുകള്‍ പാടും.പാട്ടിണ്റ്റെ അന്ത്യത്തില്‍ വേഷക്കാരന്‍ ഉറഞ്ഞുതുള്ളും.ചെണ്ടയും ഇടയ്ക്കയും ഇതിന്‌ താളവാധ്യങ്ങളായി ഉപയോഗിക്കുന്നു.ഉച്ചത്തോറ്റം,അന്ത്യത്തോറ്റം,കൊടിയിലത്തോറ്റം എന്നിങ്ങനെ പലതരം തോറ്റങ്ങളുണ്ട്‌.കാണിമുണ്ടെന്ന വിശേഷവസ്ത്രവും തലയില്‍ പട്ടും തലപ്പാളിയും അരയില്‍ ചുവപ്പ്‌ പട്ടുമാണ്‌ തോറ്റത്തിണ്റ്റെ വേഷം.നെറ്റിയിലും മാറിടത്തിലും ചന്ദനവും തേയ്ക്കും.തോറ്റത്തോടൊപ്പം ചെറിയൊരു ഗായകസംഘവുമുണ്ടാവും.ഈ സംഘവും കോലവും ചെര്‍ന്ന് തോറ്റം പാട്ടുകല്‍ പാടുന്നു.സ്തോത്രം എന്ന പദത്തില്‍ നിന്നാണത്രേ തോറ്റം എന്ന വാക്കുണ്ടായത്‌

No comments: